കൊല്ലം: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് യുവതികൾക്ക് പരിക്ക്. ചാത്തന്നൂർ എം ഇ എസ് കോളേജിന്റെ ഹോസ്റ്റലിലെ താമസക്കാരായ തൃശൂർ സ്വദേശി മനീഷ (25) കണ്ണൂർ സ്വദേശി സ്വാതി സത്യൻ (25 )എന്നിവർക്കാണ് പരിക്കേറ്റത്. കെട്ടിടത്തിലെ ഡ്രൈനജ് ടാങ്കിന്റെ സ്ലാബ് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. മൂന്നാം നിലയിൽ നിന്നാണ് യുവതികൾ വീണത്. ഫയർഫോഴ്സ് എത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചു.
Content Highlight: Two woman injured after falling from third floor of hostel building