കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഒരാള്‍ തൽക്ഷണവും മറ്റൊരാള്‍ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കുണ്ട്.
പിക്കപ്പില്‍ ഉണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും വന്ന ആംബുലന്‍സാണ് എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
Content Highlights: Ambulance and pickup accident in Kollam 2 died