
കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടവട്ടം സ്വദേശി അഭിനവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
കൊല്ലം പുത്തൂരിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരേയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അഭിനവ് മരണപ്പെടുകയായിരുന്നു.
Content Highlight: Plus two student died as bike hits bus in Kollam