
കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ പതിനൊന്നുവസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശിനി അവന്തികയാണ് മരിച്ചത്.
വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുട്ടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
മുറിയില്‍ നിന്ന് ഒരു കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. രക്ഷിതാക്കള്‍ വഴക്കുപറഞ്ഞു എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Condent Highlights- 11 years old girl found dead in kollam