കൊട്ടാരക്കരയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം; മൂന്ന് പേർക്ക് വെട്ടേറ്റു

മുൻവൈരാ​ഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് നി​ഗമനം.

dot image

കൊല്ലം: കൊട്ടാരക്കരയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ വെള്ളാരംകുന്ന് സ്വദേശി അരുണ്‍, പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നി​ഗമനം.

Also Read:

അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ഏഴ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതായിരിക്കാം ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രതീക്ഷിക്കുന്നത്. അക്രമി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികൾ ഒളിവിലാണ്. പൊലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Content Highlight: Miscreants attacked family including baby, 3 injured in Kottarakkara

dot image
To advertise here,contact us
dot image