
കൊല്ലം: താല്‍ക്കാലിക ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതിന് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. കൊല്ലം കടയ്ക്കല്‍ മണലുവട്ടത്ത് ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. മണലുവട്ടത്ത് ഹോട്ടല്‍ നടത്തിവന്ന ഷംനാദിനും ഹോട്ടലിലെ ജീവനക്കാരന്‍ സജീറിനുംസുഹൃത്ത് അന്‍സിലിനുമാണ് മര്‍ദ്ദനമേറ്റത്. സഹോദരങ്ങളായ മൂവര്‍ സംഘമാണ് ആക്രമിച്ചത്.
മണലുവട്ടം സ്വദേശികളായ റൈജു, സഹോദരനായ റെജു, ഷൈജുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. റൈജുവിനെ താല്‍ക്കാലിക ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതിനെ ചൊല്ലിയാണ് അക്രമം നടന്നത്. തുണിയില്‍ ബിയര്‍ കുപ്പിചുറ്റിയും കമ്പിപ്പാരകൊണ്ടുമാണ് ആക്രമണം നടത്തിയത്. ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: brothers attacked the hotel owner and the employee in Kollam