
കൊല്ലം: കരുനാഗപ്പള്ളിയില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം. ആവേശം സിനിമാ മോഡലിലായിരുന്നു ജന്മദിനാഘോഷം. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘമാണ് കരുനാഗപ്പള്ളിയില്‍ എത്തിയത്. കരുനാഗപ്പളളിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം.
ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ കൊലക്കേസ് പ്രതികളും കാപ്പ കേസ് പ്രതികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരം അറിയുന്നത്. ആഘോഷത്തിന്റ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: Goon celebrates birthday as Avesham Movie