ഓച്ചിറയിൽ വീടിനുള്ളിൽ പത്തര കിലോ കഞ്ചാവ്, വീട്ടുവളപ്പിൽ തോട്ടം; പിടികൂടി എക്സൈസ്

38-ഓളം കഞ്ചാവ് ചെടികളുണ്ടായിരുന്നു

dot image

കൊല്ലം: ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. പത്തര കിലോ കഞ്ചാവും കഞ്ചാവ് തോട്ടവുമാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ടീം കണ്ടെത്തിയത്. ഓച്ചിറ മേമനയിൽ മനീഷ് ഭവനത്തിൽ മനീഷ് മോഹൻ്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. 38-ഓളം കഞ്ചാവ് ചെടികളുണ്ടായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Content Highlights: Cannabis plantation discovered in home yard in Ochira

dot image
To advertise here,contact us
dot image