
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഐഇഡിസിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പശാലയും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ശില്‍പശാലയില്‍ കേരള യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ഷിബുരാജ്, മുന്‍ ഡയറക്ടര്‍ പ്രൊഫ. അച്യുത് ശങ്കര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സംഘടിപ്പിച്ച മൈക്രോബയോളജി കോണ്‍ക്ലേവ് ആന്റ് ഐഡിയത്തോണ്‍ 2025ലെ ഏറ്റവും മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. സിനിലാല്‍ ബിയെ ചടങ്ങില്‍ ആദരിച്ചു. ശില്‍പശാലയില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധ്യ കാതറീന്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
റിങ്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ ഡോ.ദീപു കൃഷ്ണന്‍ പി ആര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കോളേജിലെ ഐഇഡിസി നോഡല്‍ ഓഫീസര്‍ ഡോ. സ്മിതാ ജോര്‍ജ് സ്വാഗതവും ഐഇഡിസി ലീഡ് കുമാരി സാന്ദ്ര സജി നന്ദിയും പറഞ്ഞു. ഐഇഡിസി ക്ലബ്ബില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Content Highlights: Startup workshop and felicitation ceremony organized at Fatima Mata College