വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി; കൊല്ലത്ത് രണ്ടു യുവാക്കൾ അറസ്റ്റിൽ

യാത്രചെയ്തിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

dot image

കൊല്ലം: ബൈക്കില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു യുവാക്കൾ അറസ്റ്റിൽ. പുനലൂര്‍ സ്വദേശികളായ സായുഷ്ദേവ് (24), സുമേഷ് (24) എന്നിവരാണ് കൊല്ലം പുനലൂരില്‍ വെച്ച് പൊലീസ് പിടികൂടിയത്. ഇവര്‍ യാത്രചെയ്തിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പുനലൂര്‍ പൊലീസ് എസ്എച്ച്ഒ ടി രാജേഷ്‌ കുമാര്‍ പറഞ്ഞു.

Content Highlights: Youths were Arrested After MDMA was Found on the Bike

dot image
To advertise here,contact us
dot image