പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

dot image

കൊല്ലം: പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു. അഞ്ചല്‍ കോട്ടയ്ക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വെച്ച് പാമ്പുകടിയേറ്റത്. അഞ്ചരയോടെ എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. കടിച്ച പാമ്പിനെ പ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്നവർ ചേർന്ന് തല്ലിക്കൊന്നു. അണലി വർഗ്ഗത്തിൽ പെട്ട പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ സ്റ്റേഷന്റെ ട്രാക്കുകളോടും പ്ലാറ്റ്ഫോമുകളോടും ചേർന്ന് പല സ്ഥലങ്ങളിലും വള്ളിച്ചെടികളും മറ്റും വളർന്ന് വലിയ കാടുകളാണ് രൂപപ്പെട്ടിരിക്കുന്നത്. നേരത്തെയും ഇവിടെ പല ഭാഗങ്ങളിലും പാമ്പുകളെ കണ്ടിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നുണ്ട്. സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലും മാലിന്യങ്ങളും കാടുകളും ഉണ്ട്.

Content Highlights: 13-year-old girl was bitten by a snake at Punalur railway station

dot image
To advertise here,contact us
dot image