ഗൂഗിൾ പേ ശബ്ദം കേട്ടില്ല, തർക്കം; ഇടപെട്ട നാട്ടുകാരന് കുത്തേറ്റു

പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു.

dot image

കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല. ഇതേ തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിൽ സംഘർഷം. പെട്രോൾ പമ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്കേറ്റു. വൈക്കം തലയോലപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

ഇങ്ങനെ ചൂടായാലോ... സംസ്ഥാനത്ത് ഉയര്ന്ന താപനില മുന്നറിയിപ്പ്

പെട്രോൾ അടിച്ച ശേഷം ഗൂഗിൾ പേ ചെയ്തെങ്കിലും അത് കിട്ടിയതായുള്ള അനൗൺസ്മെന്റ് കേട്ടില്ല. ഇത് ചോദിച്ചതോടെ പമ്പ് ജീവനക്കാരനും പെട്രോൾ അടിക്കാൻ എത്തിയ ആളും തമ്മിൽ തർക്കത്തിലായി. തർക്കത്തിൽ പമ്പിലെ ജീവനക്കാരൻ അപ്പച്ചന് പരിക്കേറ്റു. ഇത് കണ്ട് ചോദിക്കാൻ എത്തിയ നാട്ടുകാരനുമായും തർക്കമുണ്ടായി. ഇവിടെ നിന്നും പോയ നാട്ടുകാരനാണ് പിന്നീട് കുത്തേറ്റത്. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us