ബണ്ണിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തി; യുവാക്കൾ പിടിയിൽ

ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

dot image

കോട്ടയം: ബണ്ണിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന യുവാക്കൾ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടിഎസ് അഖിൽ എന്നിവരെയാണ് മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

LIVE BLOG: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കുട്ടി താംബരം എക്സ്പ്രസില്

ബെംഗളൂരുവിൽ നിന്ന് ബസിൽ പ്രതികൾ മയക്കുമരുന്ന് കടത്തുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടർന്ന് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിന് സമീപത്തുനിന്ന് ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശ്ശേരി പൊലീസും പ്രതികളെ കസ്റ്റഡിയിലെടുത്തു. 20 ഗ്രാം എംഡിഎയാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us