മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു; ദമ്പതികൾ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

dot image

കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. അയ്മനം പാണ്ഡവം ശ്രീനവമിയിൽ നിധിൻ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. ഇവർക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കർ ജംങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം.

നിധിൻ പ്രകാശിന്റെ പേരിൽ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽകേസുകളുണ്ട്. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ കെ ആർ പ്രശാന്ത് കുമാർ, എസ്ഐമാരായ വി വിദ്യ, സോജൻ ജോസഫ്, സിപിഒമാരായ എ സി ജോർജ്, എസ് അരുൺ, ശ്രീശാന്ത്, കെ എസ് സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us