അമിതവേഗതയിലെത്തിയ പിക്കപ്പ് വാന് സ്കൂട്ടറില് ഇടിച്ച് അപകടം; ദമ്പതിമാര്ക്ക് ദാരുണാന്ത്യം

കോട്ടയം എംസി റോഡില് മണിപ്പുഴയിലാണ് അപകടമുണ്ടായത്

dot image

കോട്ടയം: പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ദമ്പതിമാര്ക്ക് ദാരുണാന്ത്യം. കോട്ടയം എംസി റോഡില് മണിപ്പുഴയിലാണ് അപകടമുണ്ടായത്. മൂലവട്ടം സ്വദേശി പുത്തന് പറമ്പില് മനോജ്(49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവില് സപ്ലൈസ് കോര്പ്പറേഷന് പമ്പിനു സമീപമായിരുന്നു അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ പിക്കപ്പ് വാന് ഇവര് സഞ്ചരിച്ച സ്കൂട്ടറില് ഇടിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം കൂള്ബാര് നടത്തുകയാണ് മനോജ്. മൃതദേഹങ്ങള് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us