കോട്ടയത്ത് മോഷ്ടിച്ച ഫോണ് ചാര്ജ് ചെയ്യാന് ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്

അസം ടിന്സുകിയ മക്കുംകില്ല സ്വദേശി ദര്ശന് ചേത്രിയെയാണ് കസ്റ്റഡിയിലെടുത്തത്

dot image

കോട്ടയം: ട്രെയിനില് നിന്ന് മൊബൈല് ഫോണ് മോഷ്ടിച്ച പ്രതി പിടിയില്. മോഷ്ടിച്ച ഫോണ് ചാര്ജ് ചെയ്യാന് ശ്രമിക്കവേയാണ് പിടിയിലായത്. അസം ടിന്സുകിയ മക്കുംകില്ല സ്വദേശി ദര്ശന് ചേത്രിയെ ആര്പിഎഫ് ക്രൈം പ്രിവന്ഷന് ആന്ഡ് ഡിറ്റക്ഷന് സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോണ്, ജി വിപിന്, എസ് വി ജോസ്, അനീഷ് തോമസ് എന്നിവരാണ് ചേത്രിയെ പിടികൂടിയത്.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്തെത്തിയ ട്രെയിനിന്റെ സ്ലീപ്പര് കോച്ചിൽ നിന്നാണ് ചേത്രി മൊബൈല് ഫോണ് മോഷ്ടിച്ചത്. മോഷ്ടിച്ച ഫോണ് റെയില്വേ സ്റ്റേഷനില് വെച്ച് ചാര്ജ് ചെയ്യാന് ശ്രമിക്കുന്നതിനിടയിലാണ് സംശയാസ്പദമായി ഇയാളെ കസ്റ്റഡിയിലെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us