കോട്ടയം: കടുത്തുരുത്തി മങ്ങാട്ടില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍. ശിവദാസ്(49), ഭാര്യ ഹിത (36) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏട്ടരയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ദമ്പതികള്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് നിഗമനം. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഇരുവരും ദുഃഖിതരായിരുന്നുവെന്നും ബന്ധുകള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകീട്ട് സംസ്‌കാരം.