കോട്ടയം: കൈപ്പുഴമുട്ടില്‍ കാര്‍ പുഴയിലേക്ക് വീണു. കുമരകം ഭാഗത്തുനിന്ന് വന്ന കാര്‍ പാലത്തിലേക്ക് കയറുന്നതിന് പകരം പുഴയുടെ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. പുഴയില്‍ വീണ കാറും യാത്രക്കാരെയും കണ്ടെത്താനായിട്ടില്ല. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.