കെഎസ്ആർടിസി ബസിലെ ഡോറിനിടയിൽ കൈ കുടുങ്ങി; ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകി യുവാവ്

ഇത്തരം സംഭവങ്ങൾ പതിവാണെന്നായിരുന്നു ബസിലെ സ്ഥിരം യാത്രക്കാരുടെ പ്രതികരണം. പലയാവർത്തി സമാന സംഭവങ്ങളുണ്ടായിട്ടും ബസ് ജീവനക്കാർ ഡോറിന്റെ തകരാർ സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല.

dot image

ഈരാറ്റുപേട്ട: കെഎസ്ആർടിസി ബസിന്റെ ഡോറിനിടയിൽ യാത്രക്കാരന്റെ കൈ കുടുങ്ങിയ സംഭവത്തിൽ പരാതിയുമായി യുവാവ്. മുണ്ടക്കയം സ്വദേശി കെ ജെ പ്രിൻസിന്റെ കയ്യാണ് ഡ്രൈവർ നിയന്ത്രിക്കുന്ന ​ഹൈഡ്രോളിക് ഡോറിന്റെ ഇടയിൽ പെട്ടത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ആർപിഎ353 നമ്പർ ബസിൽ 19ന് രാവിലെ പാലായിൽ വെച്ചായിരുന്നു സംഭവം.

ആദ്യം ഡോർ തുറക്കുകയും പിന്നാലെ അടയുകയും ചെയ്തു. വീണ്ടും തുറന്നെങ്കിലും പ്രിൻസ് കയറുന്നതിന് മുമ്പ് ഡോർ അടയുകയായിരുന്നു. ഇതോടെ കൈ ബസിനകത്തും ശരീരം റോഡിന് പുറത്തുമായി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പ്രിൻസിന് എന്തെങ്കിലും സംഭവിച്ചോ എന്ന് പോലും ആരും ചോദിച്ചില്ലെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങൾ പതിവാണെന്നായിരുന്നു ബസിലെ സ്ഥിരം യാത്രക്കാരുടെ പ്രതികരണം.

ഇതോടെ ആദ്യം ചങ്ങനാശ്ശേരി ഡിപ്പോയിൽ പ്രിൻസ് പരാതി നൽകി. ഡോറിന് തകരാറുള്ളതായി പരാതി ബസ് ജീവനക്കാർ നൽകിയിട്ടില്ലെന്നായിരുന്നു ഡിപ്പോയിൽ നിന്നുള്ള പ്രതികരണം. ഇതോടെ യുവാവ് ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ബസിന്റെ സർവീസ് നിർത്തിയതായി ഡിപ്പോ അധികൃതർ പറഞ്ഞു.

Content Highlight: Man complaints to minister against KSRTC after his hands got stuck by the door in Erattupetta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us