അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്, ഖനനത്തിന് നിരോധനം

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവിയിലേക്കുള്ള പ്രവേശനം നിരോധിച്ചു

dot image

കോട്ടയം: കോട്ടയം ജില്ലയില്‍ ഖനനം നിരോധിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയത്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. മലയോരമേഖലയില്‍ രാത്രിയാത്രയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 26 വരെ നിരോധനം തുടരും.

Content Highlights: Tourist places closed due to heavy rain in Kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us