കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് സംശയം

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം ജീവനൊടുക്കിയതായിട്ടാണ് പൊലീസിന്റെ നി​ഗമനം

dot image

കോട്ടയം: കോട്ടയം കടനാട് വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് സ്വദേശി റോയി (60), ഭാര്യ ആൻസി(55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. റോയിയെ തൂങ്ങിമരിച്ച നിലയിലും ആൻസിയെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചന.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി സ്വയം ജീവനൊടുക്കിയതായിട്ടാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ).

Content Highlights: couple was found dead inside their house in Kadanad, Kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us