വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിന് ശേഷം ജനിച്ച 9 വയസുകാരന്‍ മകനെ തനിച്ചാക്കി; ദമ്പതികള്‍ മരിച്ച നിലയില്‍

പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

dot image

കോട്ടയം: പാലായ്ക്ക് സമീപം കടനാടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാവുംകണ്ടം കണംകൊമ്പില്‍ റോയി(60), ഭാര്യ ജാന്‍സി(55) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരന്‍ മകന്‍ സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് മകന്‍ ജനിച്ചത്.

റോയിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും ജാന്‍സിയെ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. സാമ്പത്തിക ബാധ്യതയെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ആത്മഹത്യാവിവരം റോയി തൊടുപുഴയിലെ സഹോദരനെ വിളിച്ചുപറഞ്ഞിരുന്നു. ഇയാള്‍ അയല്‍ക്കാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Couples Found Dead In Kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us