കടന്നല്‍ ആക്രമണം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

രാവിലെയായിരുന്നു 108 വയസുള്ള തങ്കമ്മയുടെ അമ്മ കുഞ്ഞിപെണ്ണ് മരിച്ചത്

dot image

കോട്ടയം: കോട്ടയം മുണ്ടക്കയത്തുണ്ടായ കടന്നല്‍ ആക്രമണത്തില്‍ അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു. പാക്കാനം കാവനാല്‍ തങ്കമ്മയാണ്(66) മരിച്ചത്. കടന്നല്‍ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്നു ഇരുവരും.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് നാരായണന്‍ മരിച്ചിരുന്നു, 108 വയസായിരുന്നു.

കടന്നലുകളുടെ ആക്രമണത്തില്‍ വീട്ടിലെ സഹായിയായിരുന്ന ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Content Highlight: Wasp attack; Daughter dies hours after mother's demise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us