വിജനമായ കൃഷിയിടത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കൃഷിയിടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്

dot image

കോട്ടയം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വി ബിന്ദു(44)വിന്റെ മരണത്തില്‍ ഭര്‍ത്താവ് കെ പി പ്രമോദാണ് പിടിയിലായത്. മണര്‍കാട് കുറ്റിയേക്കുന്ന് സ്വദേശിയാണ് പ്രമോദ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഒക്ടോബര്‍ 26നാണ് ബിന്ദുവിനെ വിജനമായ കൃഷിയിടത്തിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം മൂലേപ്പടിയിലെ ഭര്‍തൃസഹോദരന്റെ വീട്ടില്‍ ബിന്ദു എത്തിയിരുന്നു. പ്രമോദിനൊപ്പമാണ് എത്തിയത്. അന്ന് വൈകീട്ട് മുതലാണ് ബിന്ദുവിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കൃഷിയിടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിന്ദുവിന് പ്രമോദില്‍ നിന്ന് ശാരീരികമായും മാനസികവുമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത പ്രമോദിനെ കോടതി റിമാന്‍ഡ് ചെയ്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Husband Arrested In Woman's Death In Kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us