തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനെ മറികടക്കാനുള്ള ശ്രമം; കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

അപകടത്തില്‍ മറ്റൊരു യുവാവിന് പരുക്കേറ്റിട്ടുണ്ട്.

dot image

കോട്ടയം: കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിന്‍ തോമസാണ് (22) മരിച്ചത്. പേട്ട സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മറ്റൊരു യുവാവിന് പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം.

ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ ബസില്‍ തട്ടി വീഴുകയായിരുന്നു. എതിരെ വന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ യുവാക്കളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ലിബിന്‍ മരണപ്പെടുകയായിരുന്നു.

Content Highlights: A young man died in a bike accident in Kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us