ഡ്രൈവർക്ക് നെഞ്ചുവേദന; കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു

ചങ്ങനാശേരിക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്

dot image

കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. കോട്ടയം ചങ്ങനാശേരിക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ് പ്രദീപ് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.

Content Highlights: bus accident in changanassery after driver felt chest pain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us