നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഇരുപതുകാരിക്ക് ദാരുണാന്ത്യം

ചികിത്സയിലിരിക്കെ തിങ്കളാഴ്ച് രാത്രി 10 മണിയോടെയായിരുന്നു മരണം

dot image

കോട്ടയം: ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആര്‍പ്പൂക്കര വില്ലൂന്നി പോത്താലില്‍ വീട്ടില്‍ നിത്യ (20) ആണ് മരിച്ചത്. ജിമ്മില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

നിയന്ത്രണംവിട്ട് ബുള്ളറ്റ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും വണ്ടി ഓടിച്ചിരുന്ന നിത്യയുടെ തല ക്രാഷ് ബാരിയറില്‍ ഇടിക്കുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നിത്യയെ പ്രദേശവാസികളാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെയായിരുന്നു മരണം. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.

Content Highlights: Bullet went out of control and hit the electricity pole youth died in kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us