
കോട്ടയം: കൈക്കൂലി വാങ്ങിയതിന് വില്ലേജ് ഓഫീസര്‍ പിടിയില്‍. കോട്ടയം മണിമല വെള്ളാവൂര്‍ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്താണ് വിജിലന്‍സിന്റെ പിടിയിലായത്. പോക്ക് വരവിന് 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. പോക്ക് വരവ് വൈകിപ്പിച്ച് പണം വാങ്ങാന്‍ വഴി ഒരുക്കിയ വില്ലജ് ഓഫീസര്‍ ജിജു സ്‌കറിയയാണ് രണ്ടാം പ്രതി.
Content Highlights: Village officer arrested by Vigilance