കോട്ടയം മറവൻതുരുത്തിൽ മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി

വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്

dot image

കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി. മറവന്‍തുരുത്ത് ആറ്റുവേലക്കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്.

കടവിലെ കടത്തുകാരന്‍ കാറിന്റെ ഡോര്‍ തുറന്ന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായമുണ്ടായില്ല. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഇവിടേയ്ക്ക് എത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

Content Highlights- Man drove car into river in Kottayam maravanthuruthu

dot image
To advertise here,contact us
dot image