
കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. കാർ നിർത്താതെ പോയി. തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍ ബ്രഹ്മമംഗലം സ്വദേശി തോമസിന്റെ കാലൊടിഞ്ഞു
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടമുണ്ടാക്കിയ കാർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലാ സ്വദേശി രാജഗോപാലാണ് കാർ ഓടിച്ചത്. തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlights : A car that sped off in Kottayam hit and threw a scooter rider and then drove away without stopping