
പാല: കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. പാലാ ആണ്ടൂർ സ്വദേശികളായ ആൻ മരിയ, ആൻഡ്രൂസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഏഴ് മണിയോടെ വീട്ടിൽവെച്ചാണ് ഇടിമിന്നലേറ്റത്.
കോട്ടയത്ത് കനത്ത മഴ തുടരുകയാണ്. മരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.കനത്ത മഴയിൽ കോട്ടയം മറിയപ്പള്ളിയിൽ ഇടിമിന്നലേറ്റ് വീടിന്റെ മേൽക്കുര തകർന്നു.
സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlight : Brothers injured in lightning strike in Kottayam; Heavy rain continues in Kottayam