സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടം; കോട്ടയത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതായും വിവരമുണ്ട്

dot image

കോട്ടയം: മുണ്ടക്കയത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാറേലമ്പലം സ്വദേശികളായ അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് രണ്ടു കാറുകളെ മറികടക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതായും വിവരമുണ്ട്.

Also Read:

ഇരുവരും സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്നയുടൻ ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ​ജീവൻ രക്ഷിക്കാനായില്ല.

Content Highlights: Bike Accident at Kottayam Mundakayam

dot image
To advertise here,contact us
dot image