പേരാമ്പ്രയിൽ കാട്ടാനയിറങ്ങി, കാടുകയറ്റാനായില്ല; പരിഭ്രാന്തിയിൽ നാട്ടുകാർ

പുലർച്ചെ 5 മണിയോടെ പ്രഭാതസവാരിക്ക് പോയവരാണ് ആനയെ കണ്ടത്

dot image

കോഴിക്കോട്: പേരാമ്പ്ര ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ഇതുവരെയും തിരികെ കാടു കയറ്റാനായില്ല. പേരാമ്പ്ര പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് പുലർച്ചെയാണ് കാട്ടാനയെ നാട്ടുകാർ കണ്ടത്. പുലർച്ചെ 5 മണിയോടെ പ്രഭാതസവാരിക്ക് പോയവരാണ് ആനയെ കണ്ടത്. വിവരം ലഭിച്ചതോടെ, പെരുവണ്ണാമൂഴിയിൽ നിന്നുള്ള വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us