ഹിമാചലില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ചു; വിപണിയില്‍ 2 ലക്ഷം വരെ വില; 'മലാന ക്രീമു'മായി യുവാവ് പിടിയില്‍

366 ഗ്രാം മലാന ക്രീമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്

dot image

കോഴിക്കോട്: 'മലാന ക്രീം' എന്ന് വിളിപ്പേരുള്ള പ്രത്യേക തരം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഫറൂഖ് സ്വദേശി കുന്നുമ്മേല്‍ തടായി ഹൗസില്‍ ടി ഷാഹുല്‍ ഹമീദാ(30)ണ് അറസ്റ്റിലായത്. 366 ഗ്രാം മലാന ക്രീമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാഹുല്‍ പിടിയിലായത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ഹാഷിഷ് വില്‍പനയ്ക്ക് കൊണ്ടുവന്നത്. ഇതിന് വിപണിയില്‍ രണ്ട് ലക്ഷം രൂപ വരെ വിലവരും.

ഷാഹുല്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഫറൂഖ് സ്റ്റേഷനില്‍ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ആര്‍ഭാട ജീവിതത്തിനായാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയത്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

Content highlights- Man arrested for sell malana cream in kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us