
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസം. സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും ബന്ധുവിനെയും നാട്ടുകാര്‍ മര്‍ദിച്ചു. ബാലുശ്ശേരി കോക്കല്ലൂര്‍ സ്‌കൂളിലെ പത്താംക്ലാസ്സുകാരിയും ബന്ധുവും സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ആക്രമണം. ഒരുമിച്ച് സംസാരിച്ച് നില്‍ക്കുന്നത് ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു.
സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡന്റും സുഹൃത്തുകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Moral policing at Calicut Balussery