ജീവനൊടുക്കാൻ കയറൊരുക്കി യുവാവ്; രക്ഷകരായി പൊലീസ്

കുതിരവട്ടത്തെ ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്യുന്നതിനായി കുരുക്കിട്ട് തയ്യാറായി നിൽക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്

dot image

കോഴിക്കോട്: ആത്മഹത്യ ചെയ്യനായി കയറൊരുക്കി കാത്തിരുന്ന യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് പൊലീസ്. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പറഞ്ഞ് സുഹൃത്ത് നൽകിയ പരാതിയിലായിരുന്നു അന്വേഷണം. പരാതിയില്‍ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. കുതിരവട്ടത്തെ ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്യുന്നതിനായി കുരുക്കിട്ട് തയ്യാറായി നിൽക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

ഞായറാഴ്ച പുലർച്ചെ 5.40നാണ് പരാതി ലഭിച്ചത്. ഉടനെ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി. തുടർന്നാണ് യുവാവ് കുതിരവട്ടത്തെ ഒരു ലോഡ്ജിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. പിന്നാലെ പൊലീസ് ലോഡ്ജിൽ എത്തി അന്വേഷണം ആരംഭിച്ചു.

റിസപ്ഷനിൽ നിൽക്കുന്നയാളെ ഫോട്ടോ കാണിച്ച് യുവാവ് ലോഡ്ജിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. ശേഷം യുവാവ് ഉണ്ടായിരുന്ന മുറി പൊലീസ് തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ ആത്മ​ഹത്യ ചെയ്യുന്നതിനായി കുരുക്കിട്ട നിലിയിലായിരുന്നു. യുവാവിനെ രാവിലെ 10.45ഓടെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ഇയാളെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം വിട്ടയച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Police Saved Young Man From Death In Kozhikode

dot image
To advertise here,contact us
dot image