കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; 'ശസ്ത്രക്രിയ ലഭിക്കാതെ യുവാവ് അബോധാവസ്ഥയിലായി'

അബോധാവസ്ഥയിലായ യുവാവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ ലഭിക്കാതെ യുവാവ് അബോധാവസ്ഥലായെന്ന് പരാതി. അപകടത്തിൽ കാലൊടിഞ്ഞ വളയം സ്വദേശി അശ്വിനാണ് 24 മണിക്കൂർ കഴിഞ്ഞിട്ടും മെഡിക്കൽ കോളജിൽ നിന്നും ചികിത്സ ലഭിക്കാതിരുന്നത്.

അബോധാവസ്ഥയിലായ യുവാവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് മെഡിക്കൽ കോളേജ് സുപ്രണ്ടിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

Content Highlights: Youth fell unconscious not getting slot for surgery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us