'വാക്കിൻ്റെ വളപ്പൊട്ടുകൾ'; സൗദി മലയാളി എഴുത്തുകാരി സുഫൈറ അലിയുടെ പുസ്തക പ്രകാശനം ഈ മാസം 24ന്

സൗദി അറേബ്യയിലെ മലയാളി എഴുത്തുകാരി സുഫൈറ അലിയുടെ പുസ്തക പ്രകാശനം കോഴിക്കോട് വെച്ചാണ് നടക്കുന്നത്

dot image

കോഴിക്കോട്: സൗദി അറേബ്യയിലെ മലയാളി എഴുത്തുകാരി സുഫൈറ അലിയുടെ പുസ്തക പ്രകാശനത്തിന് കോഴിക്കോട് വേദിയാകുന്നു. സുഫൈറ അലി എഴുതിയ 'വാക്കിൻ്റെ വളപ്പൊട്ടുകൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനമാണ്

നവംബർ 24ന് കോഴിക്കോട് കൈരളി തിയേറ്റർ കോംപ്ലക്സിൽവെച്ച് നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ചെറുകഥാകൃത്ത് പി കെ പാറക്കടവ് പുസ്തകം ഏറ്റുവാങ്ങും. കെ കെ രമ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനായ പ്രതാപൻ തായാട്ട് അദ്ധ്യക്ഷത വഹിക്കും. നിസാർ അഹമ്മദ് സ്വാ​ഗത പ്രസം​ഗവും ശ്രീശൈലം ഉണ്ണികൃഷ്ണൻ പുസ്തക പരിചയവും നടത്തും. ആറ്റക്കോയ പള്ളിക്കണ്ടിയാണ് ആദര പ്രസംഗം നടത്തുക. സെറീന ഉമ്മുസമൻ, സിറാജ് പി കെ, ഫാത്തിമ ഷെറിൻ, അൻസാരി എന്നിവർ ആശംസ പ്രസം​ഗവും നടത്തും.

Content Highlights: Book launch of Malayalam writer Sufaira Ali in Saudi Arabia is taking place in Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us