അടുക്കളയിൽ കളിക്കുന്നതിനിടെ സ്റ്റീൽ കലം തലയിൽ കുടുങ്ങി; രണ്ടര വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവമുണ്ടായത്

dot image

മുക്കം: അടുക്കളയിൽ കളിക്കുന്നതിനിടയിൽ സ്റ്റീൽ കലം തലയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് അഗ്നിരക്ഷാ സേന. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവമുണ്ടായത്. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്.

അടുക്കളയിൽ കളിക്കുന്നതിനിടയിൽ സ്റ്റീൽ കലം തലയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് അഗ്നിരക്ഷാ സേന
അസാ സഹറ

കുട്ടിയെ രക്ഷിക്കാൻ വീട്ടുകാർ മുക്കം ഫയർഫോഴ്സിന്റെ സഹായം തേടി. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഷിയേഴ്സ്, കട്ടർ എന്നിവ ഉപയോഗിച്ച് സൂക്ഷ്മമായി കലം മുറിച്ചുമാറ്റുകയായിരുന്നു.

കുഞ്ഞിന് യാതൊരു പരിക്കുമേൽക്കാതെ രക്ഷപ്പെടുത്താനായത് കുഞ്ഞിനും രക്ഷിതാക്കൾക്കും ആശ്വാസമായി. സീനിയർ ഫയർ ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ പി ടി ശ്രീജേഷ്, എം സി സജിത്ത് ലാൽ, എ എസ് പ്രദീപ്‌, വി സലീം, പി നിയാസ്, വൈ പി ഷറഫുദ്ധീൻ എന്നിവർ ചേർന്നാണ് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചത്.

Content Highlights: Emergency Response Support Officers Rescued the baby who was stuck on his head in a steel pot.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us