ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; അമ്മയെ കുത്തി പരിക്കേൽപ്പിച്ച് പതിനാലുകാരൻ

തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയായിരുന്നു സംഭവം

dot image

പയ്യോളി: ഗെയിം കളിക്കാനായി മൊബൈൽ ഫോൺ നൽകാത്തതിന് അമ്മയെ കുത്തി പരിക്കേൽപ്പിച്ച് പതിനാലുകാരൻ. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്ക് ഗുരുതരമല്ല.

മകൻ മൊബൈൽ ഗെയിമിന് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നും കുട്ടി വാശി പിടിച്ചു.

എന്നാലിതിന് തയാറാകാത്തതിനെ തുടർന്ന് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നു.

Content Highlights: A 14 year old boy stabbed his mother for refusing him a Mobile Phone to play Games in Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us