
കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. കണ്ണഞ്ചേരി സ്വദേശി കാർത്തികേയനാണ് മർദ്ദനമേറ്റത്. കാർത്തികേയൻ നൽകിയ പരാതിയിൽ പന്നിയങ്കര പോലീസ് രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഹമ്മദ് റസീൽ, മുഹമ്മദ് നിഹാൽ എന്നിവരെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Content highlights: Kozhikode petrol pump employee assaulted