കോഴിക്കോട്: മണക്കടവ് റോഡിലെ ആക്രിക്കടയിൽ തീപിടുത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് സംഭവം.
മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് വിവരം.
Content Highlights: fire attack at kozhikode