കോഴിക്കോട്: താമരശ്ശേരിയില്‍ വനിത എക്‌സൈസ് ഉദ്യോഗസ്ഥക്കുനേരെ കയ്യേറ്റ ശ്രമം. വ്യാജ മദ്യം പിടികൂടാന്‍ എത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് കയ്യേറ്റശ്രമം നടന്നത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. താമരശ്ശേരി സ്വദേശി രാജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. രാജേഷിന്റെ രണ്ട് സുഹൃത്തുക്കളെ 10 ലിറ്റര്‍ വ്യാജ മദ്യവുമായി പിടികൂടുന്നതിനിടെയായിരുന്നു സംഭവം.
Content Highlights: case against Thamarassery native for attack against Women Excise officer