മോഷ്ടിച്ച സ്‌കൂട്ടറില്‍ കറക്കം; മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്

കഴിഞ്ഞ ഡിസംബ‍ർ ആറിനാണ് ന്യൂമാഹി സ്വദേശിയായ കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ സ്കൂട്ടർ സൂര്യൻ മോഷ്ടിച്ചത്

dot image

കോഴിക്കോട് : മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. വടകര എടക്കാട് സ്വദേശി മാവിളിച്ചിക്കണ്ടി സൂര്യനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാ​ഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നി‌ർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബ‍ർ ആറിനാണ് ന്യൂമാഹി സ്വദേശിയായ കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ സ്കൂട്ടർ സൂര്യൻ മോഷ്ടിച്ചത്. തുടർന്ന് സ്കൂട്ടർ ഉടമ ചോമ്പാല പൊലീസിൽ പരാതി നൽകിയിരുന്നു. എസ്ഐ മനീഷിന്റെ നേത്യത്വത്തിൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്ന് കൊണ്ടിരിക്കെ കൊയിലാണ്ടിയിൽ വെച്ച് കൊയിലാണ്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതേ സ്കൂട്ടറിൽ മോഷ്ടിച്ച ബാറ്ററിയുമായി സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എസ്‌ഐയെ കൂടാതെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭിജിത്ത് വികെ, അനന്തന്‍ ടികെ എന്നിവരും സൂര്യനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlight : The police arrested the accused youth in theft cases

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us