കോഴിക്കോട് : കോഴിക്കോട് ചെക്യാട് പാറച്ചാലിൽ മുക്കിൽ വൻ ബോംബ് ശേഖരം കണ്ടെത്തി. പതിനാല് സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ അടക്കമാണ് കണ്ടെത്തിയത്. രണ്ട് വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്.
ബി എസ് എഫ് റോഡിൽ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിരുന്നു ബോംബുകൾ. രഹസ്യ വിവരത്തെ തുടർന്ന് വളയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight : Kozhikode Chekyat huge bomb collection; investigation has started for the accused