![search icon](https://www.reporterlive.com/assets/images/icons/search.png)
വടകര: നാട്ടിലേക്ക് വരുന്നതിനിടെ പ്രവാസി യുവാവ് ട്രെയിനില്‍ നിന്നും പുഴയില്‍ വീണു. മൂരാട് പുഴയിലാണ് യുവാവ് വീണത്. കാസര്‍കോട് കാട്ടക്കല്‍ കളനാട് മുനാഫര്‍ ആണ് പാലത്തിലൂടെ പോകുന്നതിനിടയില്‍ ട്രെയിനില്‍ നിന്നും വെള്ളത്തിലേക്ക് വീണത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍-മംഗളൂരു ഇന്‍ര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം. വിദേശത്ത് നിന്ന് കോയമ്പത്തൂര്‍ വിമാനമിറങ്ങി കാസര്‍കോടേക്ക് പോകുമ്പോഴാണ് അപകടം നടക്കുന്നത്. എന്നാല്‍ അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും ഇയാള്‍ നീന്തി കരയ്ക്ക് കയറുകയായിരുന്നു.
പുഴയില്‍ യുവാവ് വീഴുന്നത് കണ്ട നാട്ടുകാര്‍ പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്താന്‍ തയ്യാറെടുത്തപ്പോഴേക്കും ഇയാള്‍ നീന്തി കയറി. പിന്നാലെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ താഴെ വീണതായിരുന്നുവെന്ന് മനാഫ് പറഞ്ഞു. മുനാഫറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധുക്കളെ വിവരം അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: Youth fell river escaped by self in Calicut