
കോഴിക്കോട്: കൊടുവളളിയിൽ നടക്കുന്ന കോയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനിടെ ഗ്യാലറി പൊളിഞ്ഞുവീണ് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, ആരുടേയും നില ഗുരുതരമല്ല.
ഗ്യാലറി പൊളിഞ്ഞ് കാണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലേക്ക് വീഴുകയായിരുന്നു. കൊടുവള്ളി പൂനൂർ പുഴയോരത്ത് വെച്ചാണ് കോയപ്പ അഖിലേന്ത്യ സെവൻസ് നടക്കുന്നത്.
Content Highlights: Sevens Football Tounament Gallery Collapsed Some Injured Kozhikode