
കോഴിക്കോട്: കല്യാണത്തിനെത്തിയ യുവാക്കൾ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കോഴിക്കോട് വെള്ളിപറമ്പിൽ വെച്ചാണ് യുവാക്കൾ ഏറ്റുമുട്ടിയത്. പൊലീസ് ഇടപെട്ടിട്ടും സംഘങ്ങൾ പിരിഞ്ഞുപോയില്ല. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഓഡിറ്റോറിയത്തിൽ വെച്ച് പരസ്പരം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു.
Content Highlights: Conflict at kozhikode