
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ച നിലയില്‍. വില്യാപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന്റെ അമ്മ നാരായണിയാണ് മരിച്ചത്. 80കാരിയായ ഇവര്‍ തീപിടുത്ത സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഏഴ് മണിയോടെയാണ് വീടിനുള്ളില്‍ നിന്ന് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്നും നാട്ടുകാരും ചേർന്ന് തീയണച്ചാണ് വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. ഈ സമയം നാരായണി മരിച്ചിരുന്നു. തീപിടിത്തതിന് പിന്നിലെ കാരണം വ്യക്തമല്ല.
Content Highlights: Women died in Vadakara due to fire