കോഴിക്കോട് താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

dot image

കോഴിക്കോട്: താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം. താമരശ്ശേരി കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരനാണ് മരിച്ചത്. വീടിൻ്റെ ടെറസിന് മുകളിൽ നിൽക്കുന്നതിനിടെ തേനീച്ചയുടെ ആക്രമണമുണ്ടാകുകയായിരുന്നു.

ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights- A middle-aged man died after being stung by a bee on the terrace of his house

dot image
To advertise here,contact us
dot image